കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍. ന്യൂമെക്‌സിക്കോയില്‍ മാത്രം 60ലധികം ഇന്ത്യക്കാര്‍ തടവിലുണ്ട്്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ചൊവ്വാഴ്ച തടവുകേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 112 ഇന്ത്യന്‍ തടവുകാരെ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
ഒറുഗോണിലെ ഷെറിഡാന്‍ തടവുകേന്ദ്രത്തിലുള്ള 52 ഇന്ത്യക്കാര്‍ക്കു പുറമെയാണിത്. ന്യൂമെക്‌സിക്കോയിലെ ഒതെറോയില്‍ 40ലധികം തടവുകാരുണ്ടെന്നായിരുന്ന നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നത്്. കഴിഞ്ഞ സപ്തംബര്‍ മുതല്‍ അറിസോണ, കാലഫോര്‍ണിയ സംസ്ഥാനങ്ങളില്‍ നിന്നു പിടികൂടിയവരാണ് ഒതെറോ തടവുകേന്ദ്രത്തിലുള്ളത്്. ഇതില്‍ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുള്ളവരാണ്.

RELATED STORIES

Share it
Top