കൂടിയാലോചനകളില്ലാതെയുള്ള തീരുമാനം: എസ്ഡിപിഐ

കൊണ്ടോട്ടി: രാഷ്ട്രീയ-സാംസ്‌കാരിക, വ്യാപാരി, ട്രേഡ് യൂനിയന്‍ സംഘടനകളുമായി കൂടിയാലോചിക്കാതെ കൊണ്ടോട്ടിയില്‍ വണ്‍വേ ട്രാഫിക് നടപ്പാക്കുന്നത് ചിലരുടെ ഏകപക്ഷിക തീരുമാനമാണെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍റ്റി യോഗം അഭിപ്രായപ്പെട്ടു. വണ്‍വേ സമ്പ്രദായം വേണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആദ്യം ഉന്നയിച്ചത് എസ്ഡിപിഐ കൗണ്‍സിലാറായിരുന്നു. എന്നാല്‍, എസ്ഡിപിഐ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചിക്കാതെ, നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ ചിലരുടെ സ്വകാര്യതാല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം വണ്‍വേ സമ്പ്രദായം നടപ്പാക്കുകയാണ് ചെയ്തത്. ഇതിനോട് യോജിക്കാനാവില്ല. വണ്‍വേ സമ്പ്രദായത്തോട് എസ്ഡിപിഐ ഒരിക്കലും എതിരില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് എം അബ്ദുള്‍ ഖാദര്‍, കൗണ്‍സിലര്‍ വി അബ്ദുള്‍ ഹക്കീം മുണ്ടപ്പലം, ബാവ തൈത്തോടം, പി ഇ ഇബ്രാഹീം സംസാരിച്ചു.

RELATED STORIES

Share it
Top