കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

മട്ടന്നൂര്‍: കൂടാളി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റും എസ്എസ്എസ് വിദ്യാര്‍ഥിയുമായ പി ജി അനഘിനെ (16) ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചഭക്ഷണ സമയത്ത് റോഡിലായിരുന്നു സംഭവം. ബൈക്കില്‍ മുഖം മറച്ചെത്തിയ സംഘം അനഘിനെ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാരും അധ്യാപകരും ചേര്‍ന്നാണ് കണ്ണൂര്‍ എകെജി ആശുപത്രിയി ല്‍ എത്തിച്ചത്.
കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് എസ്എഫ്‌ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി ആരോപിച്ചു. അനഘിനെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും മറ്റു നേതാക്കളും സന്ദര്‍ശിച്ചു. ഒരാഴ്ച മുമ്പ് പട്ടാന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ ഇതേ രീതിയില്‍ ഒരുസംഘം ആക്രമിച്ചിരുന്നു. അതേസമയം, കൂടാളി സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനു മര്‍ദനമേറ്റതിന്റെ പേരില്‍ കെഎസ്‌യുവിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദും പറഞ്ഞു. കഴിഞ്ഞ ആഴ്ച സമാനമായ ആക്രമണവും ആരോപണവും പട്ടാന്നൂര്‍ സ്‌കൂളിലും ഉണ്ടായിട്ടുണ്ട്.
വിദ്യാര്‍ഥികളെ തമ്മിലടിപ്പിക്കാന്‍ എസ്എഫ്‌ഐ നടത്തുന്ന ഇത്തരം നാടകങ്ങളോട് വിദ്യാര്‍ഥികള്‍ തന്നെ ജനാധിപത്യരീതിയില്‍ മറുപടി പറയും. യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരേ പോലിസ് കര്‍ശന നടപടി എടുക്കണമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.RELATED STORIES

Share it
Top