കുസാറ്റില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റ് മുട്ടി 8 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഇരുവിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി.
സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍, ഹാറൂണ്‍ അഹ്്മദ്, കെ എം ആദര്‍ശ്, ഡിസ്മിന്‍, നിഖില്‍ പ്രകാശ് അമല്‍നാഥ്, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഹരികൃഷ്ണന്‍ ഋഷിഗേഷ്, എന്നിവരാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് കോളജും ഹോസ്റ്റലും തിങ്കളാഴ്ച വരെ അടച്ചു.
ഹോസ്റ്റലില്‍ താമസിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ ഒഴിച്ച് ബാക്കിയെല്ലാവരെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. വിദ്യാര്‍ഥിനിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. വിദ്യാര്‍ഥിയെ കളിയാക്കുകയും വാട്ട്‌സപ്പിലൂടെ മോശം സന്ദേശം അയച്ചത് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ അനന്തകൃഷ്ണന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഈ വിദ്യര്‍ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു.
ഇതിനെതിരേ പോലിസില്‍ പരാതി നല്‍ക്കുകയും ഈ സംഭവത്തില്‍ കളമശ്ശേരി പോലിസ് മൂന്ന് പേര്‍ക്കെതിരേ കേസ് എടുക്കുക്കയും ചെയ്തിരുന്നു. ഇതിനെ ചെല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിവച്ചത്.

RELATED STORIES

Share it
Top