കുവൈത്ത് എണ്ണക്കമ്പനികള്‍ വിദേശികളെ ഒഴിവാക്കുന്നു

കുവൈത്ത്‌സിറ്റി: കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നു. സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണമെന്ന അമീര്‍ ശെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണിത്.
ഇതിന്റെ ഭാഗമായി കുവൈത്ത് ഓയില്‍ കമ്പനി, കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി, കുവൈത്ത് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി എന്നീ അനുബന്ധ സ്ഥാപനങ്ങളോട് നിലവിലുള്ള വിദേശികളെ കുറയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതു നടപ്പാക്കുന്നതിനൊപ്പം വിദേശികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top