കുവൈത്ത്ഫാമിലി വിസ : മാതാപിതാക്കളെ ഒഴിവാക്കികുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസയ്ക്ക് നിയന്ത്രണം വരുത്താന്‍ ആഭ്യന്തര മന്ത്രാലയ തീരുമാനം. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വിസ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. അനുച്ഛേദം 22 പ്രകാരം ഫാമിലി വിസയില്‍ ഭാര്യയുടെയും കുട്ടികളുടെയും വിസ പുതുക്കി നല്‍കും. മാതാപിതാക്കള്‍ അടക്കമുള്ള മറ്റ് ബന്ധുക്കളില്‍ വിസ പുതുക്കാന്‍ കഴിയില്ല. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് മൂന്നു മാസത്തേക്ക് കാലാവധി നീട്ടിനല്‍കും. ഇതിനു ശേഷം ഇവരെ മടക്കിയയക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്കും നല്‍കിയതായും പാസ്‌പോര്‍ട്ട് പൗരത്വവിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശെയ്ഖ് മാസന്‍ അല്‍ ജറാ അല്‍ സബാഹ് വ്യക്തമാക്കി.

RELATED STORIES

Share it
Top