കുവൈത്തില്‍ ബസ്സപകടം 7 ഇന്ത്യക്കാരടക്കം 15 മരണം. മരിച്ചവരില്‍ 2 മലയാളികളുംകുവൈത്ത്: രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 7 ഇന്ത്യക്കാരടക്കം 15 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും. മരിച്ചവരില്‍ 5 പേര്‍ ഈജിപ്തുകാരും 3 പേര്‍ പാക്കിസ്ഥാനികളുമാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെട്രോളിയം കമ്പനിയിലെ സബ് കോണ്‍ട്രാക്ടിംഗ് ജോലി ചെയ്യുന്ന ബുര്‍ഗാന്‍ ഡ്രില്ലിംഗ് കമ്പനിയിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ്സുകള്‍  നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രാധാകൃഷ്ണന്‍, സനീഷ് എന്നിവരാണ് മരിച്ച മലയാളികള്‍. എയര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യം ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ കൂട്ടിയിടിച്ച ബസ്സിന്റെ ഇന്ത്യക്കാരനായ ഡ്രൈവറും ഉള്‍പ്പെടും. ബസ്സ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

RELATED STORIES

Share it
Top