കുവൈത്തില്‍ ജോലി തേടുന്നതിന് ഫിലിപ്പീന്‍സ് വിലക്ക്

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സില്‍ നിന്നു കുവൈത്തിലേക്ക് ജോലി തേടിപ്പോവുന്നതിനു പ്രസിഡന്റ് റോഡിഗ്രോ ദുതെര്‍തേ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തി. കുവൈത്തില്‍ ജോലിചെയ്യുന്നവര്‍ രാജ്യത്തേക്കു മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കുവൈത്തിലേക്ക് കൂടുതല്‍ തൊഴിലാളികളെ അയക്കുന്നതിന് ദുതെര്‍തേ കഴിഞ്ഞ ഫെബ്രുവരിയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഫിലിപ്പീന്‍ അംബാസഡര്‍ റിനാത്തോ വില്ലയോട് രാജ്യം വിടണമെന്നു കുവൈത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുതെര്‍തേയുടെ നടപടി. കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍കാര്‍ക്കു നേരെയുണ്ടായ മോശമായ പെരുമാറ്റത്തെ സംബന്ധിച്ച തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

RELATED STORIES

Share it
Top