കുഴികള്‍ നിറഞ്ഞ് മാനന്തവാടിയിലെ നഗരപാത

മാനന്തവാടി: മഴക്കാലമായതോടെ നഗരത്തിലെ റോഡുകളുടെ സ്ഥിതി ദയനീയമായി. കുഴികള്‍ നിറഞ്ഞ റോഡിലൂടെ സാഹസിക ഡ്രൈവിംഗ് പരീക്ഷിക്കുകയാണ് യാത്രക്കാര്‍.  ട്രാഫിക് ബ്ലോക്കിനൊപ്പം റോഡിന്റെ അവസ്ഥയും പരിതാപകരമായതോടെ ടൗണിലൂടെ കടന്നു പോകണമെങ്കില്‍ മണിക്കൂറുകള്‍ ചെലവഴിക്കണം. മഴ ശക്തമായതോടെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്.
എണ്ണിയാലൊടുങ്ങാത്ത  കുഴികളാണ് റോഡില്‍ നിറയെ ജനപ്രതിനിധികളോ നഗരസഭാ ഭരണസിമിതിയോ പൊതുമരാമത്ത് വകുപ്പ് അധികൃതരോ ജനത്തിന്റെ ദുരിതം ഗൗനിക്കുന്നേയില്ല. റോഡ് തകര്‍ന്ന് കാലമേറെയായിട്ടും ശാപ മോക്ഷമില്ലാതെ ദുരിതം തുടരുകയാണ്. പൊട്ടി പൊളിഞ്ഞ റോഡ് മാനന്തവാടി നഗരത്തിലെ  റോഡുകളുടെ വര്‍ഷങ്ങളായുള്ള കാഴ്ചയാണ്  കുഴികളും ചെളിയും നഗരത്തില്‍ യാത്രാതടസ്സം സൃഷ്ടിക്കുന്നത് പതിവാണ് ്‌റോഡ് നവീകരണത്തിനായി ലക്ഷങ്ങളാണ് ഒരോ വര്‍ഷവും മുടക്കുന്നത്.
എന്നാല്‍ മാസങ്ങള്‍ക്കകം പഴയ അവസ്ഥയിലാവും. നഗരത്തിലെ ഓട്ടോകാരുടെ അവസ്ഥയും പരിതാപകരമാണ്.
75 ഉം 80 ഉം നല്‍കി ഇന്ധനം നിറച്ചാല്‍ കുഴികള്‍ താണ്ടി എത്തുമ്പോഴേക്കും മിച്ചം വെക്കാന്‍ ഒന്നുമുണ്ടാവില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നു. ഫുട്പാത്തിന്റെ അവസ്ഥയും മറിച്ചല്ല.
പല ഭാഗത്തും പൊട്ടിപൊളിഞ്ഞിട്ടുണ്ട്. പലപ്പോഴും തകര്‍ന്ന ഫുട്പാത്തില്‍ കാല്‍ കുരുങ്ങി അപകടങ്ങളും സംഭവിക്കുന്നു.

RELATED STORIES

Share it
Top