കുഴികള്‍ അടയ്ക്കാന്‍ ദേശീയപാതാ അധികൃതര്‍ക്ക് പോലിസ് കത്തു നല്‍കി

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാന്‍ ദേശീയപാത അധികൃതര്‍ക്കും കളകടര്‍ക്കും പോലിസ് കത്ത് നല്‍കി. പട്ടിക്കാട് മുതല്‍കുതിരാന്‍ വരെ മാത്രം നൂറോളം കുഴികളെന്ന് പോലിസ്.
തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ വ്യാപകമായി രൂപപെട്ട കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് ദേശീയപാത അധികൃതര്‍ക്കും കളകടര്‍ക്കും പോലിസ് കത്ത് അയച്ചത്. പട്ടിക്കാട് മുതല്‍ കുതിരാന്‍ വരെ മാത്രം ചെറുതും വലതുമായ നൂറോളം കുഴികള്‍ ഉണ്ടെന്നാണ് പോലിസ് എണ്ണിതിട്ടപ്പെടുത്തിയിരിക്കുന്നത്. കുതിരാനില്‍ ഇരട്ട തുരങ്ക നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് കനത്ത മഴയില്‍ കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായതുമായി ബന്ധപ്പെട്ടും പോലിസ് അധികൃതരെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ മണ്ണുത്തി ബൈപാസ് മുതല്‍ മുടിക്കോട് വരെയുള്ള ഭാഗത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നതായും പോലിസ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണ്ണുത്തി ഫാം പടി, വെട്ടിക്കല്‍ മുളയം റോഡ് ജംഗഷന്‍, തോട്ടപ്പടി.
ആറാംകല്ല് എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് സാധ്യതയുള്ളതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാത്ത സ്ഥലങ്ങളില്‍ അപകട സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ദേശീയപാത അധികൃതര്‍ക്കും കളക്ടര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിലും സിഗന്ല്‍ ലൈറ്റുകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്നും പോലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശീയപാതയ്ക്ക് പുറമേ തൃശൂര്‍ നഗരത്തിലെ വിവിധ റോഡുകളില്‍ കുഴികള്‍ രൂപപെട്ടതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടും മേയര്‍ക്കും പോലിസ് കത്ത് നല്‍കി.

RELATED STORIES

Share it
Top