കുഴല്‍പ്പണം പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വാഹന പരിശോധനയ്ക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഒന്നര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അടിവാരം സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി. താമരശ്ശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ മുജീബ് (37), അബ്ദുല്‍ ഖാദര്‍ (30) എന്നിവരെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 9ഓടെ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരില്‍ നിന്നു മതിയായ രേഖകള്‍ ഇല്ലാതെ സൂക്ഷിച്ചിരുന്ന 1,54,00,000 രൂപയാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നു മീന്‍ ഇറക്കി തിരികെ വരുന്ന ലൈലന്‍ഡ് ദോസ്ത് വാഹനത്തില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊടുവള്ളിയിലേക്ക് പണം എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.RELATED STORIES

Share it
Top