കുഴല്‍പണമിടപാട് : സിബിഐ വ്യാജ പ്രതികളെ ഉണ്ടാക്കി- ആം ആദ്മി



ന്യൂഡല്‍ഹി: കുഴല്‍പണമിടപാട് കേസില്‍ ഡല്‍ഹി പൊതുമരാമത്ത് മന്ത്രി സത്യേന്ദര്‍ ജെയ്‌നുമായി ബന്ധപ്പെടുത്തി സിബിഐ  പ്രതിചേര്‍ത്ത രണ്ടുപേര്‍ സാങ്കല്‍പിക വ്യക്തികളെന്ന് ആം ആദ്മി പാര്‍ട്ടി. 2010 മുതല്‍ ജെയ്‌നുവേണ്ടി കുഴല്‍പണമിടപാട് നടത്തിയിരുന്നത് സഞ്ജയ്, സുരേഷ് എന്നിവരാണെന്ന് സിബിഐ ആരോപിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ രണ്ടുപേര്‍ ജീവിച്ചിരിപ്പില്ലെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വജ് പറഞ്ഞു. പ്രത്യേക ലാന്‍ഡ്‌ലൈന്‍ നമ്പറുപയോഗിച്ച് സത്യേന്ദ്ര ജെയ്‌നുവേണ്ടി കുഴല്‍പണമിടപാട് നടത്തിയവരാണ് സഞ്ജയും സുരേഷും. എന്നാല്‍, ഇവരുപയോഗിച്ചെന്നു പറയുന്ന ടെലിഫോണ്‍ നമ്പര്‍ പ്രാദേശിക കോളുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ.കൊല്‍ക്കത്ത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്ന് സിബിഐ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top