കുഴല്‍ക്കിണറുകളുടെ ഹാന്റ്പമ്പുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു

ബദിയടുക്ക: നാട് ജലക്ഷമംകൊണ്ട് നട്ടം തിരിയൂമ്പോള്‍ ജല സമൃദ്ധമായ കുഴല്‍ കിണറുകളുടെ ഹാന്റ്് പമ്പുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പഞ്ചായത്ത് പരിധികളിലെ വിവിധ സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച കുഴല്‍ കിണറുകള്‍ ഹിന്റ് പമ്പ് തകരാറ് മൂലം ഉപയോഗ ശൂന്യമായിരിക്കുകയാണ്.
തകരാറിലായ ഹാന്റ് പമ്പുകളുടെ അറ്റക്കുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പകരം സംവിധാനമില്ലാത്തതാണ് ഇത്തരത്തില്‍ പാഴാവുന്നതെന്നതെന്നാണ് അധികൃതര്‍ പറയുന്നു. ജനകീയ കുടിവെള്ള പദ്ധതികള്‍ നടപ്പില്‍ വരുന്നതിന് മുമ്പ് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ നിര്‍മിച്ചത്. ത്രിതല പഞ്ചായത്തുകള്‍, എംഎല്‍എ എന്നിങ്ങനെയുള്ള ഫണ്ടുകള്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് പരിധികളില്‍ കുഴല്‍ കിണറുകള്‍ നിര്‍മിച്ചത്.
ആ കാലയാളവില്‍ പഞ്ചായത്ത് വിവിധ ഫണ്ടുകളെ യോജിപിച്ച് കുഴല്‍ കിണര്‍ ഒന്നിന് 50,000 രൂപയും ഹാന്റ് പമ്പ് ഘടിപ്പിക്കുന്നതിനായി 25,000 രൂപയും അനുവദിച്ചിരുന്നു. കുടി വെള്ള ക്ഷാമം രൂക്ഷമാവുമ്പോള്‍ ജനങ്ങള്‍ പുലര്‍ച്ചെ തന്നെ പാത്രങ്ങളുമായി കുഴല്‍ കിണറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന്് വെള്ളമെടുക്കുന്നത് പതിവ് കാഴ്ചയായിരുന്നു.
കാലക്രമേണ ഹാന്റ് പമ്പുകള്‍ തകരാറിലാവുകയും അവ അറ്റകുറ്റപ്പണി നടത്തിയവര്‍ക്ക് യഥാസമയം തുക അനുവദിക്കാതിരിക്കുകയും ചെയ്തതോടെ പലരും ഹാന്റ് പമ്പുകളുടെ റിപയര്‍ നിര്‍ത്തുകയായിരുന്നു.
അതോടെ വെള്ളമെടുക്കുന്നതും നിലച്ചു. തകരാറിലായ കുഴല്‍ കിണറുകള്‍ റിപയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയ സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്.
ജനകീയ കുടിവെള്ള പദ്ധതികള്‍ നടപ്പില്‍ വന്നതോടെ ജല ലഭ്യതയുള്ള ചില കുഴല്‍ കിണറുകളില്‍ മോട്ടര്‍ ഘടിപ്പിച്ച് ശുദ്ധജലമെത്തിക്കുന്ന സംവിധാനം നിലവില്‍ വരികയും മറ്റു ചിലര്‍ സ്വന്തം ചെലവില്‍ തന്നെ കുഴല്‍ കിണര്‍ നിര്‍മിക്കുകയും ചെയ്തതോടെ കുഴല്‍ കിണറുകള്‍ നോക്കുകുത്തിയാവുകയായിരുന്നു.

RELATED STORIES

Share it
Top