കുളിരു പെയ്യുന്ന വ്രതദിനങ്ങള്‍ബദ്ര്‍ ഓര്‍മയില്‍ വരുമ്പോള്‍ ലോകത്തു നടക്കുന്ന ചില സംഭവങ്ങള്‍ കൂടി നാം സ്മരിക്കേണ്ടതുണ്ട്. സമീപകാലത്തു നടന്ന സംഭവങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളുമായി പരോക്ഷമായോ പ്രത്യക്ഷ മായോ ബന്ധപ്പെടുന്നവയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചിലര്‍ സാരമായി പരിക്കേല്‍പ്പിക്കുന്നത് മുസ്‌ലിംകളെ തന്നെയാണ്. അപൂര്‍വം ചില കാര്യങ്ങള്‍ ഇതര മതവിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെങ്കിലും മതാടിസ്ഥാനത്തില്‍ അവര്‍ക്ക് കാര്യമായ പ്രതിസന്ധിയുണ്ടാക്കുന്നില്ല. നാലുഭാഗത്തു നിന്നും ഒരുപോലെ വിലങ്ങിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കാത്തതെന്തെന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അതിനു കൃത്യമായ ചില കാരണങ്ങളുണ്ട്. അതിലൊന്ന്, സമാധാനത്തോടുള്ള ഇസ്‌ലാമിന്റെ അടങ്ങാത്ത ആവേശമാണ്. ഇസ്‌ലാം പ്രഥമമായി ഏതു മനോഭാവക്കാരെയും നന്‍മയിലേക്ക് അടുപ്പിക്കാനുള്ള ശ്രമവുമായാണ് അവന്റെ അരികിലെത്തുന്നത്. അതുകൊണ്ടാണ് ഏതു ശത്രുവിനും പെട്ടെന്നു മാപ്പ് നല്‍കാന്‍ മുസ്‌ലിംകള്‍ക്കാവുന്നത്. മക്കാവിജയം അതിനുദാഹരണമാണ്. സത്യത്തില്‍ അവരുമായൊന്നും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് യാതൊരു ബന്ധവുമില്ല.ആളെ കൊല്ലുക, എന്നിട്ട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് എഴുതിയിടുക, ട്രെയിനില്‍ ബോംബ് വയ്ക്കുക, ജയ്‌ശെ മുഹമ്മദ് എന്ന് എഴുതിയിടുക... ഇത്തരം ചതികളെല്ലാം മുസ്‌ലിം സമുദായത്തിനുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ നാളുകളായി നടന്നുവരുന്നു. ഇസ്‌ലാമിനെ പഠിച്ചവരാരും ഇത്തരം അക്രമങ്ങള്‍ക്കു മുതിരില്ല. ലോകത്തു നടന്ന യുദ്ധങ്ങളുടെയെല്ലാം കാരണക്കാര്‍ ആരാണ്? അമേരിക്കയും ഇസ്രായേലും ബ്രിട്ടനും റഷ്യയും ചൈനയും അവരുടെ ചാരസംഘടനകളുമാണ് ഒട്ടുമുക്കാല്‍ യുദ്ധങ്ങളുടെയും കാരണക്കാര്‍. ഇന്ത്യയിലെ ഭരണാധികാരികളും അത് തുടരാന്‍ ശ്രമിച്ചുവരുകയാണ്. അതിന്റെ ഭാഗമായാണ് അഖ്‌ലാഖ് എന്ന വയോവൃദ്ധന്‍ രക്തസാക്ഷിയാക്കപ്പെട്ടത്.  ഇസ്‌ലാമിനെതിരേ തിരിഞ്ഞ് ചിലര്‍ക്ക് ഏറെ മുസ്്‌ലിംകളെ കൊല്ലാനാവും. മസ്ജിദുകളും മദ്‌റസകളും തകര്‍ക്കാനാവും. ശരീഅത്തിനെതിരേ നിയമം നടപ്പാക്കാനും ബലി നിരോധിക്കാനുമാവും. പക്ഷേ, അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ ഇതൊന്നുകൊണ്ടും അവര്‍ക്കു കഴിയില്ല. കാരണം, ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണ്. അതിവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. ഇസ്്‌ലാമിന്റെ പ്രധാന പാര്‍ട്ടുകളില്‍ ഒന്നാണ് റമദാന്‍ വ്രതം. അത് പൈശാചിക ശക്തികള്‍ക്കും ദുര്‍മേദസ്സുകള്‍ക്കുമെതിരേയുള്ള സമരപോരാട്ടമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ ആത്മീയ-ഭൗതിക ഉയരങ്ങളിലെത്താനുള്ള പരിശീലനങ്ങളാ ണ് ഈ മാസത്തിന്റെ കാതല്‍. അതോടൊപ്പം തന്റെ സമീപസ്ഥരായ മറ്റു മതസ്ഥര്‍, ഇതര ജീവജാലങ്ങള്‍, സ്വകുടുംബങ്ങളും സന്താനങ്ങളും- ഇവരെയെല്ലാം പരിഗണിക്കേണ്ടതിന്റെയും സഹായിക്കേണ്ടതിന്റെയും ഉത്തരവാദിത്തത്തെ ബോധ്യപ്പെടുത്തലും അവരെ പരിത്യജിക്കേണ്ടിവരുമ്പോള്‍ അതിനുള്ള ചങ്കുറപ്പും ഈ മാസം വിശ്വാസികള്‍ക്കു പ്രദാനം ചെയ്യുന്നു. സമ്പന്നര്‍, ദരിദ്രര്‍, വീടില്ലാത്തവര്‍, വസ്ത്രമില്ലാത്തവര്‍, ആഹാരം വേണ്ടതുപോലെ ലഭിക്കാത്ത സാധുക്കള്‍- എ ല്ലാവരും സന്തോഷത്തോടെയാണ് റമദാനെ വരവേല്‍ക്കുന്നത്. വ്രതത്തിന്റെ നാളുകളില്‍ ഒരു കാരക്കയെങ്കിലും എത്താത്ത നാടുകളോ ഭവനങ്ങളോ കാണില്ല. അത്ര വ്യാപകമാണ് ഈ മാസത്തിലെ പുണ്യപ്രവൃത്തി കള്‍.

RELATED STORIES

Share it
Top