കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചുനെടുമങ്ങാട്: കരമനയാറ്റില്‍ എലിയാവൂര്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെള്ളനാട്  കമ്പനി മുക്ക് സൂര്യോദയത്തില്‍ ഉദയന്‍  സജിത ദമ്പതികളുടെ മകന്‍  ആദിത്യന്‍(14) ആണ് മുങ്ങിമരിച്ചത് . രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ട് സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് ആദിത്യന്‍ കുളിക്കാനിറങ്ങിയത്. നീന്തി കുളിക്കുന്നതിനിടെ ആദിത്യന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ്  ആദിത്യന്റെ മൃതദേഹം  കണ്ടെത്തിയത്.   വെളളനാട് വി ആന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യന്‍. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അമല്‍, അക്ഷയ് എന്നിവര്‍ സഹോദരങ്ങളാണ്.
അനുമതിയില്ലാതെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത സംഭവം : അന്വേഷണമാരംഭിച്ചു


RELATED STORIES

Share it
Top