കുളം നവീകരണത്തിന്റെ ഭാഗമായി എടുത്ത മണ്ണ് അപ്രത്യക്ഷമായി

കൊല്ലങ്കോട്: ജില്ലയിലെ കുളങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി എടുത്ത മണ്ണ് ചിലര്‍ അനധികൃതമായി കടത്തിയതായി ആക്ഷേപം. നബാര്‍ഡിന്റെ സഹായത്തോടെ മണ്ണ് പര്യവേക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ കുളങ്ങളുടെ നവീകരണത്തിനായി ആഴം കൂട്ടി എടുത്ത മണ്ണാണ് അപ്രത്യക്ഷമായത്. ജില്ലയില്‍ നൂറോളം കുളങ്ങളാണ് നബാര്‍ഡിന്റെ സഹായത്തോട് നവീകരിച്ചത്.
കുളത്തിന്റെ വലിപ്പമനുസരിച്ച് 35 ലക്ഷം മുതല്‍ ഒരു കോടി വരെ നവീകരണ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്. ആഴം കൂട്ടുക, വശങ്ങളില്‍ കരിങ്കല്‍കെട്ട് നിര്‍മിക്കുക, പടവുകളുടെ നിര്‍മാണം എന്നിവയാണ് പ്രധാന പണികള്‍. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രാദേശിക കമ്മറ്റി ഉണ്ടാക്കുകയും കണ്‍വീനറുടെ ഉത്തരവാദിത്വത്തില്‍ അധികമായി വരുന്ന മണ്ണ് സൂക്ഷിക്കുകയും വേണം.
നിര്‍മാണം പൂര്‍ത്തിയായശേഷം താഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ലേലം വിളിച്ചാണ് മണ്ണ് ആവശ്യക്കാര്‍ക്ക് നല്‍കേണ്ടത്.
എന്നാല്‍ കുളത്തില്‍ നിന്നും എടുത്ത ലോഡു കണക്കിന് മണ്ണ് ലേലം വിളിക്കാതെ മണ്ണ് മാഫിയകള്‍ക്ക് നല്‍കി വന്‍ തുകകള്‍ ചിലര്‍ കൈപ്പറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇതിലൂടെ ഖജനാവിലേക്കെത്തേണ്ട വന്‍തുകയും സര്‍ക്കാരിന് നഷ്ടമായി. റവന്യൂവകുപ്പ് ലേലം ചെയ്യാന്‍ സ്ഥലത്തെത്തിയപ്പോഴാണ് മണ്ണ് നേരത്തെ തന്നെ ചിലര്‍ കടത്തിയതായി കണ്ടെത്തിയത്. ഇതോടെ ലേല നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
മുതലമട ചുണ്ണാമ്പേരികുളം പുതുനഗരം കാരക്കാട്ട് കൊളുമ്പ്കുളത്തിലെ മണ്ണാണ് വ്യാപകമായി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തിരുനാളും
വാര്‍ഷികവും ഇന്ന്
ആലത്തൂര്‍: മേലാര്‍കോട് സെ ന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ തോമാശ്ലീഹയുടെ തിരുനാള്‍ ആഘോഷവും സെന്റ് തോമസ് യൂനിറ്റ് വാ ര്‍ഷികവും ഇന്ന് നടക്കും. രാവിലെ ആഘോഷമായ തിരുനാ ള്‍ കുര്‍ബാന, ലദീഞ്ഞ്, കാഴ്ച സമര്‍പ്പണം, നേര്‍ച്ചവിതരണം എന്നിവയുണ്ടാവും. ഇടവക വികാരി ഫാ.ഡോ.അബ്രഹാം പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്യും.നാട്ടുകല്‍: കോഴിക്കോട്പാലക്കാട് ദേശീയ പാത കരിങ്കല്ലത്താണികടുത്ത് തൊടൂകാപ്പില്‍ റോഡിനു കുറുകെ വന്‍ മരം കട പുഴകി വീണു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. മരം വീഴുന്ന സമയം വാഹനങ്ങള്‍ കടന്നുപോവാതിരുന്നതിനാലാണ് അപകടമൊഴിവായത്.
പെരിന്തല്‍മണ്ണയില്‍നിന്നും മണ്ണാര്‍ക്കാട് നിന്നും അഗ്‌നി രക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top