കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമെന്ന് പാക്കിസ്താന്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദിയാന്നെന്ന് പാക്കിസ്ഥാന്‍ . ഇസ്‌ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലെത്തി ജാദവിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ  സന്ദര്‍ശിച്ചു മടങ്ങിയതിനു തൊട്ടു പിന്നാലെ പാക്ക് വിദേശകാര്യമന്ത്രാലയം വക്താവ് ഡോ. മുഹമദ് ഫൈസലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.


കമാന്‍ഡര്‍ ജാദവ് ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖം ആണെന്നത് വ്യക്തമാണ് എന്നാണ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞത്. പാക്കിസ്താനില്‍ ജാദവ് നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രവൃത്തികള്‍ ഫൈസല്‍ എണ്ണമിട്ടു പറഞ്ഞു.
പാകിസ്താനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുവാനും ഇന്ത്യയുടെ റോയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും കുല്‍ഭൂഷണെ നിയോഗിക്കുകയായിരുന്നുവെന്നും ഫൈസല്‍ ആരോപിച്ചു.
കുല്‍ഭൂഷണെ ഭാര്യയും അമ്മയും സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ പാ്ക്ക് വിദേശകാര്യ മന്ത്രാലയം കുല്‍ഭൂഷന്‍ സംസാരിക്കുന്നതായ വീഡിയോ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങളെ കാണണമെന്ന്് താന്‍ അഭ്യര്‍ഥിച്ചിരുന്നതായും അതിന് അനുവദിച്ച പാകിസ്ഥാന്‍ സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും കുല്‍ഭൂഷന്‍ സന്ദേശത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top