കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്കു സ്‌റ്റേഹേഗ്: പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്‌റ്റേ ചെയ്തു. ചാരവൃത്തി ആരോപിച്ച് പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന ഇന്ത്യയുടെ ഹരജിയിലാണ് വിധി. ഒക്ടോബറിലെ അന്തിമ വിധി വരെയാണ് സ്‌റ്റേ എന്ന്് കോടതി വ്യക്തമാക്കി. പാകിസ്താന്‍ മുന്നോട്ടു വച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.  കേസ് സ്വതന്ത്രകോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്ന്് കോടതി ആവശ്യപ്പെട്ടു.
വിധിയെ ഇന്ത്യ സ്വാഗതം ചെയ്തു.
ഈ മാസം എട്ടിനാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഇറാഖിലെ ബലൂചിസ്താനില്‍ വച്ചു പാകിസ്താന്‍ അറസ്റ്റ് ചെയ്ത ജാദവിന് പാക് പട്ടാളക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

[related]

RELATED STORIES

Share it
Top