കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മാതാവും ഭാര്യയും സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുല്‍ഭൂഷണ്‍ പറയുന്നതായി വീഡിയോയിലുണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമര്‍ശങ്ങള്‍ പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്്.സന്ദര്‍ശനത്തിനിടെ കുല്‍ഭൂഷണിന്റെ ഭാര്യയോടും അമ്മയോടും പാക് അധികൃതര്‍ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.കുല്‍ഭൂഷന്റെ ഭാര്യയുടെ താലിമാല വരെ അഴിച്ചുവാങ്ങിയതും ചെരിപ്പ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതും ഇന്ത്യയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.അതേസമയം, പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വിശ്വാസയോഗ്യമല്ലെന്ന് ഇന്ത്യ അറിയിച്ചു. പാകിസ്താന്‍ നിര്‍ബന്ധിച്ച് പറയിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വീഡിയോയിലുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top