കുല്‍ഭൂഷണ്‍ ജാദവിനെ ഡിസംബര്‍ 25ന് ഭാര്യക്കും മാതാവിനും കാണാം

ഇസ്‌ലാമാബാദ് : ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഡിസംബര്‍ 25ന് ഭാര്യക്കും മാതാവിനും കാണാന്‍ അനുമതി. ഇക്കാര്യം വ്യക്തമാക്കി പാക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ഇരുവരെയും അനുഗമിക്കാം.ഭാര്യക്കും മാതാവിനും കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ നവംബര്‍ 10ന്  പാക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുര്‍ച്ചയായി 18 തവണ ഇന്ത്യയുടെ ആവശ്യം തള്ളിയ പാകിസ്താന്‍ പിന്നീട് മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യാണ് അദ്ദേഹത്തെ പാകിസ്താനിലേക്ക് അയച്ചതെന്നും ആരോപിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ജാദവിനെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
ഇതിനെതിരെ ഇന്ത്യ അപ്പീല്‍ സമര്‍പ്പിക്കുകയും അപേക്ഷ സ്വീകരിച്ച രാജ്യാന്തര കോടതി വധശിക്ഷ സ്‌റ്റേ ചെയ്യുകയുമായിരുന്നു.

RELATED STORIES

Share it
Top