കുല്‍ഭൂഷണ്‍ കേസില്‍ ഹരീഷ് സാല്‍വെയുടെ പ്രതിഫലം ഒരു രൂപന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയ പാക് സൈനിക കോടതി വിധിക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യനല്‍കിയ ഹരജി  അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിക്കുന്നത് 1 രൂപ പ്രതിഫലം വാങ്ങി. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹരീഷ് സാല്‍വെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് സുഷമ സ്വരാജിന്റെ ട്വീറ്റ്.
ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായാലും ഇതേ വാദമുഖങ്ങള്‍ തന്നെയായിരിക്കും ഉന്നയിക്കുക എന്ന് സഞ്ജീവ് ഗോയല്‍ എന്നയാല്‍ ട്വീറ്റ് ചെയ്തിരുന്നു.ഇതിനുള്ള മറുപടിയായാണ് സുഷമ സ്വരാജിന്റെ ട്വീറ്റ്.
അതേസമയം, അന്താരാഷ്ട്ര കോടതിയില്‍ നിന്ന് ഇന്ത്യക്ക് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി പറഞ്ഞു. കുല്‍ഭൂഷന്‍ ചാരവൃത്തി നടത്തിയെന്നതിന് യാതൊരുവിധ തെളിവുകലുമില്ലാതെയാണ് പാക് സൈനിക കോടതി അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിച്ചതെന്ന് തെളിയിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top