കുലുക്കല്ലൂരില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചു

ചെര്‍പ്പുളശ്ശേരി: കൂലുക്കല്ലൂരില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് 31 വയസ്സുള്ള ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി. ആമയൂര്‍ കുന്നത്തുപടി വീട്ടില്‍ വിനോദിനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തു. വീട്ടില്‍ കല്യാണം ക്ഷണിക്കാനെത്തിയതായിരുന്നു ഇയാള്‍. ഈ സമയത്ത് യുവതി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. വീട്ടിലെത്തിയ യുവതിയുടെ പിതാവാണ് സംഭവം കണ്ട് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

RELATED STORIES

Share it
Top