കുറ്റിയാട്ടൂരില്‍ വായനശാല ആക്രമിച്ചു; ബസ് ഷെല്‍ട്ടറിന് തീയിട്ടു

മയ്യില്‍: കുറ്റിയാട്ടൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തീവച്ച് നശിപ്പിച്ച ശേഷം വായനശാല ആക്രമിച്ചു. കുറുവോടുമൂല സിആര്‍സി വായനശാലയ്ക്കു നേരെയാണ് അക്രമം. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണു തീയിട്ടത്. ആയുധങ്ങളുമായി വായനശാലയില്‍ അതിക്രമിച്ചുകയറിയ സംഘം ആറു ജനല്‍ചില്ലുകളും നിരവധി കസേരകളും മേശയും തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം മയ്യില്‍ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ ആരോപിച്ചു. കുറ്റിയാട്ടൂര്‍ ശിവക്ഷേത്രത്തിന്റെ ഭൂമി ചിലര്‍ കൈയേറിയതിനെതിരേ നല്‍കിയ കേസിന് സിപിഎം പിന്തുണ നല്‍കിയിരുന്നു. ഈ വിരോധമാണ് അക്രമത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മയ്യില്‍ എസ്‌ഐ ബാബുമോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top