കുറ്റിയാടി- മട്ടന്നൂര്‍ നാലുവരിപ്പാത സര്‍വേ തുടങ്ങി; വ്യാപാരികള്‍ ആശങ്കയില്‍

നാദാപുരം: നിര്‍ദിഷ്ട കണ്ണൂര്‍ എയര്‍പോാര്‍ട്ടിലേക്കുള്ള കുറ്റിയാടി  മട്ടന്നൂര്‍ നാലുവരിപാത നിര്‍മാണത്തിന്നായുള്ള  പ്രാഥമിക സര്‍വേ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.  കുറ്റിയാടി മുതല്‍ പെരിങ്ങത്തൂര്‍ വരെയുള്ള ഭാഗത്തിന്റെ  സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്.
കുറ്റിയാടി മുതല്‍ പെരിങ്ങത്തൂര്‍ വരെയുള്ള വിവിധ ടൗണുകള്‍ റോഡ് വികസനത്തോടെ ഇല്ലാതാവുമെന്ന ഭീതിയിലാണ് കെട്ടിട ഉടമകളും കച്ചവടക്കാരും. നാദാപുരം ടൗണ്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാവുമെന്നാണ് സൂചന.
റോഡ് വികസനത്തിന്നായി ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത് പാലക്കാട്ടെ ടെക്‌നോവിഷന്‍ സര്‍വേ എന്ന സ്ഥാപനമാണ്. റോഡിലെ കടകള്‍, മരങ്ങള്‍, സ്ഥാപനങ്ങള്‍, ഇലക്ടിക്ക് പോസ്റ്റുകള്‍ തുടങ്ങി റോഡിനെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളാണ് സര്‍വേ വിഭാഗത്തിലെ ജീവനക്കാര്‍ ശേഖരിക്കുന്നത്. പ്രാഥമിക സര്‍വേയ്ക്ക് ശേഷം ബില്‍ഡിങ് അക്വിസേഷന്‍ നഗരങ്ങളെ ഒഴിവാക്കിയുള്ള ബൈപാസ്, ഫ്‌ളൈഓവര്‍ തുടങ്ങി കുറ്റമറ്റ രീതിയിലുള്ള പദ്ധതി പ്ലാനും ഏതാണ്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയാല്‍ മാത്രമേ പ്രവൃത്തിക്കായുള്ള  ഭൂമി ഏറ്റെടുക്ക ല്‍ ഉള്‍പെടെയുള്ള ഏകദേശ ചിത്രം വ്യക്തമാവുകയുള്ളൂ. സര്‍വേ നടപടികള്‍ നാദാപുരം മേഖലയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

RELATED STORIES

Share it
Top