കുറ്റിയാടി നാളികേര പാര്‍ക്ക് ഉടന്‍ ആരംഭിക്കും

കുറ്റിയാടി: വേളം പഞ്ചായത്തിലെ മണിമലയില്‍ മുന്‍ എല്‍ഡിഎഫ്— സര്‍ക്കാര്‍ തുടക്കം കുറിച്ച കുറ്റിയാടി നാളീകേര പാര്‍ക്ക്— ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. നാളീകേര പാര്‍ക്ക്— നിര്‍മിക്കാനായി സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്— സംസാരിക്കുകയായിരുന്നു അദ്ദേഹം. 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. 2008 ല്‍ എല്‍ഡിഎഫ്— സര്‍ക്കാര്‍ മണിമലയില്‍ ഏറ്റെടുത്ത 116 ഏക്കര്‍ ഭൂമി നാളീകേര പാര്‍ക്കിനായി കെഎസ്—ഐഡിസിക്ക്— കൈമാറിയിരുന്നു. സ്ഥലത്തിനു ചുറ്റുമതില്‍ കെട്ടാനും വൈദ്യുതി, ജലവിതരണ സംവിധാനം ഏര്‍പ്പെടുത്താനും മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

RELATED STORIES

Share it
Top