കുറ്റിയാടി ചുരത്തില്‍ അപകടം പതിവാകുന്നു
kasim kzm2018-07-13T10:11:27+05:30
കുറ്റിയാടി: വയനാട് - കുറ്റിയാടി അന്തര്സംസ്ഥാനയിലെ ചുരം റോഡില്‍ അപകടം പതിവാകുന്നു. മേഖലയില്‍ ഒരു മാസത്തിനിടെ മൂന്നിലധികം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഇതര സംസ്ഥാനക്കാരനായ കുമാറി (45) ന്റെ ജീവനാണ് പൊലിഞ്ഞത്. പലപ്പോഴും ഈ റൂട്ടില്‍ അപകടം പെരുകാന്‍ കാരണം ഇടുങ്ങിയ റോഡും ചെങ്കുത്താ കയറ്റവുമാണ്.
ദിശാസൂചക ബോര്‍ഡും പല ഭാഗത്തും നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇത് പരിചയമില്ലാത്ത െ്രെഡവര്‍മാര്‍ക്ക് പ്രയാസമായിരിക്കുകയാണ്. റോഡിന്റെ ഇരുവശത്തും പടര്‍ന്ന് പന്തലിച്ച കാടുകള്‍ വെട്ടിമാറ്റാത്തതും ദുരിതമായിരിക്കുകയാണ്. പലഭാഗത്തും സുരക്ഷാ ഭിത്തി തകര്‍ന്ന നിലയിലാണ്. നിര്‍മാണത്തിനു ശേഷം അധികൃതര്‍ കാര്യമായി റോഡ് വികസനത്തിന് ഇടപെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ക്ക് നിവേദനം നല്കി മടുത്തു. കാവിലുംപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ചുരം റോഡ് ശുചീകരിച്ചിരുന്നു. ഇതു കൊണ്ടൊന്നും ശാശ്വത പരിഹാരമായില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.