കുറ്റിയാടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റുകോഴിക്കോട് : കുറ്റിയാടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. രാജന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇന്നു വൈകീട്ടോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇയാളെ വെട്ടിയത്. ഗുരുതരമായ പരിക്കുകളോടെ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. മേഖലയില്‍ കുറച്ചുനാളായി നിലവിലുള്ള ബിജെപി- സിപിഎം സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്ന് കരുതപ്പെടുന്നു.

RELATED STORIES

Share it
Top