കുറ്റിയാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

കുറ്റിയാടി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി കുറ്റിയാടി ഗ്രാമപ്പഞ്ചായത്ത് ശ്രദ്ധേയമാവുന്നു. കഴിഞ്ഞ ദിവസം എംഐയുപി സ്‌കൂളില്‍ നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെയും മെഡിക്കല്‍ ക്യാംപിന്റെയും ഭാഗമായാണ് 300 ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്‍കാനുള്ള നടപടി സ്വീകരിച്ചത്. കിഴക്കന്‍ മലയോര മേഖലയിലെ 50 ലധികം തൊഴിലാളികള്‍ക്ക് മന്ത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് സംസ്ഥാന തൊഴില്‍ വകുപ്പുമായി സഹകരിച്ച് നൂതന പദ്ധതി ആവിഷ്‌കരിച്ചത്. ഈ കാര്‍ഡ് തുടര്‍ ചികില്‍സ ലഭിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങ് കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ്് കെ സജിത്ത് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ്‌സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. കെ സി ബിന്ദു, പി സി രവീന്ദ്രന്‍, ഇ കെ നാണു, കെ വി ജമീല, വി പി മൊയ്തു, പി പി ചന്ദ്രന്‍ , എസ് ജെ സജീവ് കുമാര്‍, ഒ സി അബ്ദുല്‍ കരീം, വി ബാലന്‍, ഒ പി മഹേഷ്, ഒ വി ലത്തീഫ് , സി എച്ച് ഷരീഫ്, എം ആര്‍ സജീവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top