കുറ്റിയാടിപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തികുറ്റിയാടി: കുറ്റിയാടിപ്പുഴയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി.  ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട്  കുറ്റിയാടി  സംസ്ഥാനപാതയിലെ  പാലത്തിനു സമീപത്ത് നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ്  കണ്ടെത്തിയത്. ഇരുനിറം,166 സെ.മി  ഉയരമുണ്ട്. നീല ഷര്‍ട്ടും മുണ്ടുമാണു ധരിച്ചത്.   മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top