കുറ്റിപ്പുറം സംഭവം: സമഗ്ര അന്വേഷണം വേണം-സോളിഡാരിറ്റി

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു സമീപം സൈനികായുധങ്ങള്‍ വ്യാപകമായി കണ്ടെത്തിയതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി  ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് ബോധപൂര്‍വം കലാപങ്ങള്‍ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികളാണ് ഇതിനു പിറകിലെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സര്‍വമതവിശ്വാസികളും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന മലപ്പുറത്ത് വര്‍ഗീയത വിളയിച്ചെടുക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അനസ് വളാഞ്ചേരി’ ജനറല്‍ സെക്രട്ടറി കെ എന്‍ ജലീല്‍, വി പി എ ശാക്കിര്‍, ശുഹൈബ് തിരൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top