കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും വെടിയുണ്ടകള്‍ കണ്ടെത്തികുറ്റിപ്പുറം : കഴിഞ്ഞാഴ്ച ബോംബ് കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ 445 വെടിയുണ്ടകളാണ് കണ്ടെത്തിയത്.
സുരക്ഷാ സേന ഉപയോഗിക്കുന്ന എസ്എല്‍ആര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് എസ് പി രതീഷ്‌കുമാര്‍ സ്ഥലത്തെത്തി.
ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ വിശദമായ തിരച്ചിലിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്്.

RELATED STORIES

Share it
Top