കുറ്റിപ്പുറം പാലത്തിനടിയിലെ കുഴി ബോംബ്എസ്ഡിപിഐ പ്രതിഷേധിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും സൈന്യം ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള കുഴി ബോംബ് കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരിക, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്  എസ്ഡിപിഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ടൗണില്‍ പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.
ജില്ലയെ അസ്ഥിരപ്പെടുത്താനും സമാധാനാന്തരീക്ഷം തകര്‍ക്കുവാനും ആസൂത്രിതമായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കാവുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു. സത്യ സന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ദുരൂഹത നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമത്തില്‍ മുസ്തഫ പാണ്ടികശാല, ടി നൗഷാദ്, റഷീദ് കുറ്റിപ്പുറം, ഷൗക്കത്ത് പൈങ്കണ്ണൂര്‍, ഫൈസല്‍മാരാത്ത് സംസാരിച്ചു.

RELATED STORIES

Share it
Top