കുറ്റാലം ജലപാതം വീണ്ടും തുറന്നു

തെന്മല: ചെങ്കോട്ടയിലെ കുറ്റാലം ജലപാതം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. വറ്റിവരണ്ടതോടെ ഒന്നര മാസം മുമ്പാണ് അടച്ചത്. നിരവധി വിനോദ സഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുളിക്കുവാനാകാതെ നിരാശരായി മടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ന്യൂനമര്‍ദത്തില്‍ മലനിരകളില്‍ തിമിര്‍ത്ത് പെയ്ത മഴയാണ് കുറ്റാലം ജലപാതത്തില്‍ നീരൊഴുക്ക് വര്‍ധിക്കുവാന്‍ കാരണം. കുറ്റാലം ജലപാതം നീരൊഴുക്കിനാല്‍ സജീവമായതോടെ വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ നിറസാനിധ്യമുണ്ടാകും. കേരള അതിര്‍ത്തി പ്രദേശമായതിനാല്‍ ദിനംപ്രതി നൂറ് കണക്കിന് മലയാളികളാണ് കുറ്റാലത്ത് എത്തുന്നത്.

RELATED STORIES

Share it
Top