കുറ്റസമ്മതം നടത്തി മാഴ്‌സലോ; അത് ഹാന്‍ഡ്‌ബോളായിരുന്നു


മാഡ്രിഡ്: ബയേണുമായുള്ള രണ്ടാം പാദ മല്‍സരത്തില്‍ റയലിന്റെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ വച്ച് പന്ത് തന്റെ കൈയില്‍ തട്ടിയിരുന്നെന്ന വിവാദ പ്രസ്താവനയുമായി റയല്‍ ഡിഫന്‍ഡര്‍ മാഴ്‌സെലോ. ആദ്യ പാദത്തില്‍ ബയേണ്‍ സ്‌ട്രൈക്കര്‍ ജോഷ്വ കിമ്മിച്ച് തൊടുത്ത ഷോട്ട് താന്‍ തടുത്തപ്പോള്‍ തന്റെ കയ്യില്‍ തട്ടിയിരുന്നെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ തുര്‍ക്കി റഫറി കുനീത് കാക്കിര്‍ ബയേണിന്റെ നേട്ടം  കോര്‍ണില്‍ ഒതുക്കുകയായിരുന്നു. മല്‍സരം 1-1ല്‍ നില്‍ക്കുമ്പോഴാണ് മാഴ്‌സലോയുടെ വിവാദപ്രതിരോധം. ഇരു പാദങ്ങളിലുമായി നടന്ന സെമി ഫൈനല്‍ അവസാനിക്കുമ്പോള്‍ റയല്‍ അഗ്രിഗേറ്റ് 4-3 ജയത്തോടെ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ഇത് പെനല്‍റ്റിയായിരുന്നെങ്കില്‍ ഒരു പക്ഷേ റയലിനെ പരാജയപ്പെടുത്തി ബയേണ്‍ ഫൈനലിലെത്തുമായിരുന്നു.

RELATED STORIES

Share it
Top