കുറ്റവാളികളെ ഉടന്‍ പിടികൂടണം: എസ്ഡിപിഐ

കണ്ണൂര്‍: കവര്‍ച്ചയ്ക്കും കൊള്ളക്കും ഇരയായി മാതൃഭൂമി എകെജി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യ സരിതാകുമാരിയെയും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാടും ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പും സന്ദര്‍ശിച്ചു. കണ്ണൂര്‍ ടൗണിലും പരിസരത്തും കവര്‍ച്ചയും ആക്രമണവും ദിനേന വര്‍ധിച്ചിട്ടും പോലിസ് വേണ്ട ജാഗ്രത പുലര്‍ത്താത്തുന്നില്ലെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നഗരമധ്യത്തില്‍ പോലും വീടുകളില്‍ സുരക്ഷിതമായി ജീവിക്കാനാവാത്ത വിധം നാട്ടില്‍ കവര്‍ച്ചയും ആക്രമണവും തുടര്‍ക്കഥയാവുകയാണ്. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കണം. വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് കൊള്ളയടിച്ച സംഘത്തെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top