കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന നടന്‍ ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മാറ്റി. ഈ മാസം പതിനേഴിലാക്കാണ് വിധി മാറ്റിയത്.കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുന്നതിന് മുന്‍പ് പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇത് ദുരുദ്ദേശപരമാണെന്നുമാണ് ദിലീപ് ഹരജിയില്‍ പറയുന്നത്. കുറ്റപത്രം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ദിലീപാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. ദിലീപ് ഹരിശ്ചന്ദ്രന്‍ അല്ലെന്നും ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു.

RELATED STORIES

Share it
Top