കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് ചിദംബരത്തിന്റ കുടുംബം

ചെന്നൈ: കള്ളപ്പണം കേസിലുള്ള കുറ്റപത്രം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാത്രമാണെന്ന് മുന്‍കേന്ദ്ര ധനകാര്യമന്ത്രി ചിദംബരത്തിന്റ കുടുബം. സംശംയിക്കപ്പെടുന്ന വിദേശ നിക്ഷേപങ്ങള്‍ ആദായ നികുതി റിട്ടേണുകളില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും മകന്‍ കാര്‍ത്തി ചിദംബരവും മരുമകള്‍ സ്രിന്ദി എന്നിവരും ഒരേ പോലുള്ള മറുപടികള്‍ ഈ കേസുമായി ബന്ധപ്പെട്ട് നികുതി വകുപ്പിന് നല്‍കി.
വിദേശത്ത് സമ്പാദിച്ച സ്വത്തുക്കള്‍ മറച്ചുവച്ചുവെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, ഭാര്യ നളിനി, മകന്‍ കാര്‍ത്തി, മരുമകള്‍ ശ്രീനിധി എന്നിവര്‍ക്കെതിരേ ആദായനികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ചെന്നൈ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ചിദംബരം കുടുംബത്തിന് ബ്രിട്ടനിലെ കാംബ്രിജില്‍ 5.37 കോടിയുടെയും ആ രാജ്യത്തു തന്നെ മറ്റൊരു 80 ലക്ഷത്തിന്റെയും യുഎസില്‍ 3.28 കോടിയുടെയും സ്ഥാവര സ്വത്തുക്കളുണ്ടെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. ഈ സ്വത്തുക്കള്‍ അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തിയില്ലെന്നാണ് കുറ്റം. കാര്‍ത്തിക്കും കുടുംബത്തിനുമെതിരേ ആദായനികുതി വകുപ്പ് നോട്ടീസുകളയച്ചിരുന്നു. ഇതിനെതിരേ കാര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സ്വത്തിന്റെ വിശദാംശങ്ങള്‍ താന്‍ നേരത്തേ തന്നെ മറ്റൊരു നികുതി വകുപ്പിനു സമര്‍പ്പിച്ച സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കില്ലെന്നു കാര്‍ത്തി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top