കുറിഞ്ഞി വാക്കത്തോണ്‍ 18ന് മൂന്നാറില്‍

തിരുവനന്തപുരം: നീലക്കുറിഞ്ഞി സംരക്ഷണ സന്ദേശവുമായി സേവ് കുറിഞ്ഞി കാംപയിന്‍ കൗണ്‍സില്‍ 18ന് മൂന്നാറില്‍ വാക്കത്തോണ്‍ നടത്തും. ആഗസ്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രളയത്തെ തുടര്‍ന്ന് വാക്കത്തോണ്‍ മാറ്റിവച്ചതായിരുന്നു.
1989 മുതല്‍ എല്ലാ കുറിഞ്ഞി പൂക്കാലത്തും കുറിഞ്ഞി പദയാത്രയും വാക്കത്തോണും സംഘടിപ്പിക്കുന്ന സേവ് കുറിഞ്ഞി കാംപയിന്‍ കൗണ്‍സിലിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് കുറിഞ്ഞി സേങ്കതം പ്രഖ്യാപിച്ചതും കുറിഞ്ഞി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതും. 18ന് രാവിലെ 11ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാ ന്റ് പരിസരത്ത് നിന്നു കുറിഞ്ഞി വാക്കത്തോണ്‍ ആരംഭിക്കും. ടൗണ്‍ ചുറ്റി പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ സമാപിക്കും.

RELATED STORIES

Share it
Top