കുര്‍ദുകള്‍ക്ക് ആയുധം : അംഗീകരിക്കാനാവില്ല -ഉര്‍ദുഗാന്‍ആങ്കറ: സിറിയയിലെ കുര്‍ദ് ഗ്രൂപ്പുകള്‍ക്ക് ആയുധം നല്‍കാനുള്ള യുഎസ് തീരുമാനം ഇസ്താംബൂളിനും വാഷിങ്ടണിനും ഇടയിലെ ബന്ധത്തിനു നിരക്കാത്തതാണെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തന്റെ യുഎസ് സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റുകള്‍ക്ക് യുഎസ് നല്‍കാനിരിക്കുന്ന ആയുധങ്ങള്‍ സാധാരണ ആയുധങ്ങളല്ലെന്നും മാരക പ്രഹരശേഷിയുള്ളവയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. 'ഭീകരസംഘടനയായ' ഇവയുമായി സഹകരിക്കുന്നത് യുഎസിനു ചേര്‍ന്നതല്ലെന്നും ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു. തുര്‍ക്കിയിലും സിറിയയിലും ഇറാഖിലും കുര്‍ദ് ഗ്രൂപ്പുകള്‍ക്കെതിരേ തുര്‍ക്കി പോരാടുമെന്നും തുര്‍ക്കിക്ക് വെല്ലുവിളിയാവുന്ന സംഘടനകളുടെ അപകടത്തെ ചെറുക്കാന്‍ ഏതു സമയത്തും സൈനിക നീക്കവും നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top