കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം:ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കേട്ടുക്കല്‍ സ്വദേശികളായ ദീപു ,സുജിത്ത് ,ലൈജു ,കിരണ്‍, മനു, ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ദീപു അടക്കം 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായത്. കുരീപ്പുഴ ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ വര്‍ത്തമാനകാല സംഭവങ്ങളും പ്രതിപാതിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ അര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വാഹനം കേടുവരുത്തി. സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ സി അനില്‍ ഉള്‍പ്പടെയുള്ളവര്‍ ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു.

RELATED STORIES

Share it
Top