കുരീപ്പുഴ ശ്രീകുമാറിനെതിരായ സംഘപരിവാര ആക്രമണം: ജില്ലയിലെങ്ങും പ്രതിഷേധമിരമ്പി

തൃശൂര്‍: കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്്എസ്്്-സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്്് സാംസ്‌കാരിക ഐക്യമുന്നണി തൃശൂരില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന്്് നടന്ന പൊതുയോഗം യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്റെ അധ്യക്ഷതയില്‍ കഥാകൃത്ത് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സലിം ദിവാകരന്‍, കെ എന്‍ ഹരി, ഡോ. വി ജി ഗോപാലകൃഷ്ണന്‍, അഡ്വ. ആശ, ടി കെ ശക്തിധരന്‍, സി വി പൗലോസ്, എം എന്‍ വിനയകുമാര്‍ സംസാരിച്ചു. എം യു കബീര്‍, പി എ കബീര്‍, ലില്ലി തോമസ്, സലിം രാജ്, പി ഉദയകുമാര്‍ നേതൃത്വം നല്‍കി. തൃശൂര്‍: കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്്എസ്്്‌സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്്് യുവകലാസാഹിതയും ജോ. കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ യോഗം യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ ഉദ്ഘാടനം ചെയ്തു. ജോ. കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ ശിവന്‍ അധ്യക്ഷത വഹിച്ചു. ലില്ലി തോമസ്, ഭരത രാജന്‍ മാസ്റ്റര്‍, സി വി പൗലോസ്, ജി ബി കിരണ്‍, എം യു കബീര്‍ സംസാരിച്ചു.കൊടുങ്ങല്ലൂര്‍: കുരീപ്പുഴ ശ്രീകുമാറിനെതിരേ സംഘപരിവാര്‍ നടത്തിയ അക്രമ സംഭവത്തില്‍ കൊടുങ്ങല്ലൂരില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധ കൂട്ടായ്മ ഇപ്റ്റ ദേശിയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ ഉദ്ഘാനം ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ഷാല രാജ്കമലിന്റെ അധ്യക്ഷത വഹിച്ചു. ബക്കര്‍ മേത്തല, നജ്മല്‍ ബാബു, ജി എസ് സുരേഷ്, കെ ജി ജിവാനന്ദന്‍, പ്രഫ. കെ അജിത, സി സി വിപിന്‍ചന്ദ്രന്‍, ടി കെ ഗംഗാധരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top