കുരീപ്പുഴ ശ്രീകുമാറിനെതിരേ ആര്‍എസ്എസ് ആക്രമണംജില്ലയില്‍ വ്യാപക പ്രതിഷേധം

കൊല്ലം: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരേയുള്ള ആര്‍എസ്എസ് ആക്രമണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.കോട്ടുക്കലില്‍ സി പി എം, സി പി ഐ പ്രവര്‍ത്തകരും കടയ്ക്കലില്‍ സി പി എം,എസ് ഡി പി ഐ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി.കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും തെറിഅഭിഷേകം നടത്തുകയും ചെയ്ത ആര്‍എസ്എസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍ ആവശ്യപ്പെട്ടു. സംസ്‌കാര ശൂന്യരായ ഈ അക്രമി സംഘത്തെ നയിച്ചത് പഞ്ചായത്ത് മെംബറാണെന്നുള്ളത് അപമാനകരമാണ്. തങ്ങള്‍ക്കെതിരേ ശബ്ദിച്ചാല്‍ അവരെ കായികമായി കൈകാര്യം ചെയ്യുമെന്ന സംഘപരിവാര്‍ ശക്തികളുടെ നയമാണ് ഇവിടെ നടപ്പിലാക്കിയത്. ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സിപിഐ കൊല്ലം സിറ്റികമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കട ഹെഡ്‌പോസ്‌റ്റോഫിസിന് മുന്നില്‍ നടന്ന പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ വിജയകുമാര്‍, ജി ലാലു, എ ബിജു സംസാരിച്ചു. കുരീപ്പുഴ ശ്രീകുമാറിനെതിരേയുള്ള ആര്‍എസ്എസ് ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള കൈയേറ്റമാണെനന്നും ഇതിനെതിരേ വ്യാപക പ്രതിഷേധമുയരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ വാര്‍ത്താകുറുപ്പില്‍ പറഞ്ഞു. എഐവൈഎഫ് പുനലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനലൂരില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് രാജ്‌ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം  സംസ്ഥാന കമ്മിറ്റി അംഗം വിഎസ് പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കവി കുരീപ്പുഴയ്‌ക്കെതിരായ ആക്രമണം ഗുജറാത്ത് മോഡല്‍ ഫാസിസ്റ്റ് ഭീകരത കേരളത്തിലും നടപ്പാക്കാനുള്ള നീക്കമാണ് വെളിപ്പെടുത്തുന്നത് കെ എം വൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്്‌ലം മൗലവിയും ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈജും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കും വര്‍ഗ്ഗീയതയ്ക്കും എതിരേ ശബ്ദിക്കുന്നവരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കാനുള്ള ശ്രമം അപലപനീയമാണ്. അതിനെതിരില്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top