കുരീപ്പുഴയ്‌ക്കെതിരേ നിയമ നടപടിക്കൊരുങ്ങി ബിജെപി

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ പൊലിസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വടയമ്പാടിയിലെ ദളിത് സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരെയാണ് താന്‍ പ്രസംഗിച്ചതെന്നും കയ്യില്‍ കെട്ടും നെറ്റിയില്‍ പൊട്ടുമിട്ട് ദളിത് സമരം അടിച്ചമര്‍ത്താനെത്തിയവര്‍ക്ക് ക്ഷേത്രമൈതാനം വിട്ടുകൊടുക്കരുതെന്നാണ് പ്രസംഗിച്ചതെന്നും കുരീപ്പുഴ വിശദീകരിച്ചിരുന്നു. ഇതിനിടയിലാണ് കുരീപ്പുഴക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നല്‍കിയത്. എന്നാല്‍ കരീപ്പുഴക്കെതിരേ തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തതിന് 15 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതില്‍ ആറ് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top