കുരങ്ങുശല്യം രൂക്ഷം; ദുരിതം പേറി പുത്തന്‍ചിറക്കുന്ന് നിവാസികള്‍

സുല്‍ത്താന്‍ ബത്തേരി: കുരങ്ങുശല്യം രൂക്ഷമായതടെ  കല്ലൂര്‍ അറുപത്തിയാറ് പുത്തന്‍ചിറകുന്ന നിവാസികള്‍  തീരാ ദുരിതത്തില്‍. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ വീടുകളുടെമേല്‍ക്കൂര തകര്‍ത്ത് അകത്ത്  കടന്നു വ്യാപകനാശനഷ്ടമാണ് വരുത്തിവെക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്.
ഇതുവഴി പതിനായിരങ്ങളുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്. കഴിഞ്ഞദിവസം പുത്തന്‍ചിറകുന്ന നിവാസിയായ പുഷ്പയുടെ വീടിന്റെ ഓട് തകര്‍ത്ത് അകത്തുകടന്ന വാനരക്കൂട്ടം റൂമിനുള്ള്ിലെ കിടക്കയും വസ്ത്രങ്ങളും ഇവിടെ സൂക്ഷിച്ച നെല്ലും വാരിവലിച്ചിട്ട് അലങ്കോലമാക്കി. സമീപത്തൊ ന്നും വനമില്ലങ്കിലും കുരങ്ങുശല്യം പ്രദേശത്ത് രൂക്ഷമാണ്. പരാതികള്‍ നിരവധി നല്‍കിയെങ്കിലും പരിഹാരം കാണാന്‍ വനംവകുപ്പിനും കഴിഞ്ഞിട്ടില്ല. പ്രദേശവാസികളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന വാനരന്‍മാരെ കൂടുവെച്ചുപിടികൂടണമെന്നാണ് ആവശ്യം.

RELATED STORIES

Share it
Top