കുമ്മിന്‍സിന് പകരം ആദം മില്‍നെ മുംബൈ ഇന്ത്യന്‍സില്‍




മുംബൈ: പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായ ഓസീസ് പേസര്‍ പാറ്റ് കുമ്മിന്‍സിന് പകരം ന്യൂസിലന്‍ഡ് താരം ആദം മില്‍നെയെ ടീമിലെത്തിച്ച്  മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിക്കെതിരെ നടന്ന കഴിഞ്ഞ മല്‍സരത്തിന് മുമ്പ് മുംബൈ ടീമിന്റെ പരിശീലന ക്യാംപുകളില്‍ മില്‍നെ പങ്കെടുത്തിരുന്നു. ഇതിന് മുമ്പ് മില്‍നെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി അഞ്ച് ഐപിഎല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് . ഈ മല്‍സരങ്ങളില്‍ നിന്ന് നാലു വിക്കറ്റുകളാണ് താരം ഐപിഎല്ലില്‍ വീഴ്ത്തിയിട്ടുള്ളത്.ന്യൂസിലന്‍ഡിന് വേണ്ടി കളിച്ച 40 ഏകദിനമല്‍സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകളും 19 ട്വന്റി20 മല്‍സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും മില്‍നെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളും പരാജയപ്പെട്ട മുംബൈ ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

RELATED STORIES

Share it
Top