കുമ്മനത്തിനെതിരെ പോലിസ് കേസെടുത്തുകണ്ണൂര്‍ : ട്വിറ്ററില്‍ വ്യാജദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെ കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് കുമ്മനത്തിനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് പരാതി നല്‍കിയിരുന്നു.

ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും ഇതുവഴി കണ്ണൂരില്‍ ആര്‍എസ്എസ്‌സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു പരാതി.
വ്യാജവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ സിപിഎമ്മിനോട് വിരോധം സൃഷ്ടിക്കുക്കുകയും ഇതുവഴി സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്.
വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കുമ്മനത്തിനെതിരെ വേണ്ടി വന്നാല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top