കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ഐസ്‌വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുത്തു. രാവിലെ പതിനൊന്നു മണിക്ക് രാജ്ഭവനില്‍ നടുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലുകൊടുത്തു. ബിജെപി സംസ്ഥാന നേതാക്കള്‍ ആരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ലെന്നാണ് റിപോര്‍ട്ട്.ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താല്‍പര്യം ഇല്ലെന്നു കേന്ദ്ര നേതാക്കളെ നേരില്‍ കണ്ടു അറിയിച്ച കുമ്മനം പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പദവി ഏറ്റെടുക്കാന്‍ തയ്യാറായത്. അതേസമയം സംസ്ഥാന അധ്യക്ഷ പദത്തിനായി മുരളീധരന്‍, കൃഷ്ണദാസ് പക്ഷങ്ങളുടെ വടംവലി രൂക്ഷമായ സാഹചര്യത്തില്‍ തീരുമാനം വൈകിയെക്കുമെന്നാണ് സൂചന.

RELATED STORIES

Share it
Top