കുമ്മനം രാജശേഖരനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കുമ്മനം രാജശേഖരനെതിരേ മിസോറാമിലുണ്ടായ ചില എതിര്‍പ്പ് പ്രാദേശികമായി മാത്രമുള്ളതാണെന്നും ക്രൈസ്തവസഭകളുടെ മൊത്തം വികാരമല്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മിസോറാമിലുള്ള കാത്തലിക് ബിഷപ് കുമ്മനം രാജശേഖരന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

RELATED STORIES

Share it
Top