കുമ്പിടി കാങ്കപ്പുഴയില്‍ കൈയേറ്റം വ്യാപകം

ആനക്കര: കുമ്പിടി കാങ്കപ്പുഴയില്‍ കൈയേറ്റം വ്യാപകം. ഭാരത പുഴയിലെ കാങ്കപ്പുഴ ഭാഗത്താണ് 15 മീറ്റര്‍ അധികം പുഴ കൈയേറി നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഉമ്മത്തൂര്‍ കടവിലേക്കു പേകുന്ന വഴിയിലേക്ക് ഇറക്കിയാണ് കൈയേറ്റം നടന്നിട്ടുള്ളത്. പുഴയിലേക്ക് ഇറക്കി പലയിടത്തും വേലി കെട്ടുകയും കശുമാവ് ഉള്‍പ്പെടെ വച്ച് പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൃഷിയുടെ മറവിലും കെട്ടിടം നിര്‍മിച്ചുമാണ് കൈയേറ്റം നടക്കുന്നത്. എന്നാല്‍, റവന്യു വകുപ്പ് അറിഞ്ഞതായി നടിക്കുനില്ല. പട്ടാമ്പി മുതല്‍ ആനക്കര പഞ്ചായത്തിലെ കാറ്റാടി കടവ്‌വരെ പുഴ ഭാഗത്ത് റീ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. കൈയേറ്റം റവന്യു കണ്ടില്ലന്ന് നടിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

RELATED STORIES

Share it
Top