കുമ്പസാര രഹസ്യം ചോര്‍ത്തി പീഡനം; മുന്‍കൂര്‍ ജാമ്യം തേടി രണ്ടു വൈദികര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കും

പത്തനംതിട്ട: കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ ലൈംഗിക ചൂഷണം നടത്തിയ കേസിലെ ഒന്നും നാലും പ്രതികളായ വൈദികര്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യു കീഴടങ്ങിയ സാഹചര്യത്തില്‍ ഇവര്‍ രണ്ടുപേരും കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോ ര്‍ജ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നത്.  മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരായ സോണി വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസമാണ് ഹൈക്കോടതി തള്ളിയത്. മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയി ല്‍ പിന്നീട് വിധിപറയും. യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നും യുവതിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാദം ശരിയല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതികള്‍ നിയമത്തിനു മുന്നില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യഹരജികള്‍ തള്ളിയത്.
അതേസമയം, കുമ്പസരിക്കാനെത്തിയ യുവതിയെ താ ന്‍ പീഡിപ്പിച്ചില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിട്ടുണ്ട്. പരാതിക്കാരിയായ യുവതിയെ അറിയാമെങ്കിലും ഇവര്‍ കുമ്പസരിക്കാന്‍ എത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ വൈദികന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, കേസില്‍ വൈദികനെ കുരുക്കുന്ന രീതിയില്‍ സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് സൂചന.
അതേസമയം, കൊല്ലത്ത് കീഴടങ്ങിയ വൈദികനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ ഡ് ചെയ്തു. പന്തളത്തുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ച വൈദികനെ വീടിനു മുന്നിലെ വഴിയില്‍ കാത്തുനിന്ന നാട്ടുകാര്‍ കൂകിവിളിച്ചാണ് യാത്രയാക്കിയത്. ആരോപണവിധേയനായ വൈദികനെ സംഭവസ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടതുള്ളതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top